നടുവനാട് : സമദർശിനി ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി ക്യാമ്പും ഏകദിന ടൂറും സംഘടിപ്പിച്ചു.ഇരിട്ടി ഇക്കോ പാർക്കിൽ നടന്ന ചടങ്ങ് പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. എൻ അർണവ് സ്വാഗതവും കെ.മാളവിക അധ്യക്ഷതയും വഹിച്ചു.
രഞ്ചിത്ത് കമൽ, ബെൻഹർ കോട്ടത്തു വളപ്പിൽ,കെ ശശി എന്നിവർ സംസാരിച്ചു. സജീവൻ കുയിലൂർ, നിപുൺ പായം എന്നിവർ ക്ലാസ് എടുത്തു. കെ പ്രേമനിവാസൻ, സ്മിജേഷ് മുട്ടത്തിൽ, എം വി ശ്രീന, വി.വി.എം ശ്രീധരൻ, സി. സുജാത, കെ.ബിന്ദു,പി. സിനിയ ,എം ശ്രീഷ്മ എന്നിവർ നേതൃത്വം നൽകി.
Samadarsinibalavedi