കണ്ണൂർ : പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദര്‍, കൈപ്പണിക്കാര്‍, പൂര്‍ണ വൈദഗ്ദ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് ടൂള്‍ക്കിറ്റ് വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാന വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന മെയ് 31 നകം അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
വെബ്‌സൈറ്റ്: www.bcdd.kerala.gov.in
applynow