കമ്മ്യൂണിക്കോർ മൂന്നാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

കമ്മ്യൂണിക്കോർ മൂന്നാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി
May 14, 2025 10:10 PM | By sukanya

ഇരിട്ടി : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ മൂന്നാം ഘട്ട പരിശീലനത്തിന് മച്ചൂർ മല ആരൂഡം റിസോർട്ടിൽ തുടക്കമായി ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കുകയും.

അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതിലക്ഷ്യം. കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിൽ ആണ് പദ്ധതി ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത്തെ സഹവാസ ക്യാമ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ മിനി ദിനേശൻ ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് പദ്ധതി വിശദീകരണം നടത്തി. ആനിമേറ്റർ വി ആർ സുനിത, ആറളം സിഡിഎസ് ചെയർപേഴ്സൺ സുമ ദിനേശൻ, ആനിമേറ്റർ രതി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പുനരധിവാസ മേഖലയിലെ 12നും 18 നും ഇടയിൽ പ്രായമുള്ള 30 കുട്ടികൾ ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 2 ബാച്ചുകളിൽ ആയി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിശീലനങ്ങളാണ് കമ്മ്യൂണിക്കോർ പദ്ധതി വഴി നടപ്പിലാക്കുക.

study camp has begun.

Next TV

Related Stories
പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 05:01 PM

പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
സീനിയർ ചേമ്പർ പേരാവൂർ ടൗൺ ലീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

May 14, 2025 04:31 PM

സീനിയർ ചേമ്പർ പേരാവൂർ ടൗൺ ലീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സീനിയർ ചേമ്പർ പേരാവൂർ ടൗൺ ലീജിയൻ പുതിയ ഭാരവാഹികളെ...

Read More >>
ഡോ. അമർ രാമചന്ദ്രൻ്റെ ഹൈബ്രിഡ്-3D സിനിമ 'ലൗലി' മെയ് 16 ന്  തീയേറ്ററുകളിൽ

May 14, 2025 03:55 PM

ഡോ. അമർ രാമചന്ദ്രൻ്റെ ഹൈബ്രിഡ്-3D സിനിമ 'ലൗലി' മെയ് 16 ന് തീയേറ്ററുകളിൽ

ഡോ. അമർ രാമചന്ദ്രൻ്റെ ഹൈബ്രിഡ്-3D സിനിമ 'ലൗലി' മെയ് 16 ന് തീയേറ്ററുകളിൽ...

Read More >>
ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

May 14, 2025 03:49 PM

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച്...

Read More >>
സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

May 14, 2025 03:02 PM

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ...

Read More >>
ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

May 14, 2025 02:32 PM

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ...

Read More >>
Top Stories

News Roundup

GCC News