ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്
May 14, 2025 02:32 PM | By Remya Raveendran

ആലപ്പുഴ :   ആലപ്പുഴയില്‍ കോളറ ബാധയെന്ന് വിവരം. തലവടി സ്വദേശിയായ 48കാരനാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.

വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണ് കോളറയ്ക്ക് കാരണം. ഈ ബാക്ടീരിയ മൂലം മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തിലെ പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് കോളറ. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ കുടിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.

പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.

ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

ആഹാരസാധനങ്ങള്‍ ഒരിക്കലും തുറന്ന് വയ്ക്കരുത്.



Colaraataalappuzha

Next TV

Related Stories
പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 05:01 PM

പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
സീനിയർ ചേമ്പർ പേരാവൂർ ടൗൺ ലീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

May 14, 2025 04:31 PM

സീനിയർ ചേമ്പർ പേരാവൂർ ടൗൺ ലീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സീനിയർ ചേമ്പർ പേരാവൂർ ടൗൺ ലീജിയൻ പുതിയ ഭാരവാഹികളെ...

Read More >>
ഡോ. അമർ രാമചന്ദ്രൻ്റെ ഹൈബ്രിഡ്-3D സിനിമ 'ലൗലി' മെയ് 16 ന്  തീയേറ്ററുകളിൽ

May 14, 2025 03:55 PM

ഡോ. അമർ രാമചന്ദ്രൻ്റെ ഹൈബ്രിഡ്-3D സിനിമ 'ലൗലി' മെയ് 16 ന് തീയേറ്ററുകളിൽ

ഡോ. അമർ രാമചന്ദ്രൻ്റെ ഹൈബ്രിഡ്-3D സിനിമ 'ലൗലി' മെയ് 16 ന് തീയേറ്ററുകളിൽ...

Read More >>
ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

May 14, 2025 03:49 PM

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച്...

Read More >>
സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

May 14, 2025 03:02 PM

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ...

Read More >>
ആലപ്പുഴയില്‍ കോളറ; രോഗം സ്ഥിരീകരിച്ചത് തലവടി സ്വദേശിയായ 48 വയസുകാരന്

May 14, 2025 02:18 PM

ആലപ്പുഴയില്‍ കോളറ; രോഗം സ്ഥിരീകരിച്ചത് തലവടി സ്വദേശിയായ 48 വയസുകാരന്

ആലപ്പുഴയില്‍ കോളറ; രോഗം സ്ഥിരീകരിച്ചത് തലവടി സ്വദേശിയായ 48...

Read More >>
Top Stories










News Roundup