പേരാവൂർ : സീനിയർ ചേമ്പർ ഇൻറർനാഷണൽ പേരാവൂർ ടൗൺ ലീജിയൻ 2025-26 വർഷത്തെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റാളേഷൻ പേരാവൂർ റോബിൻസ് ഹാളിൽ നടന്നു. മുൻ ദേശീയ അധ്യക്ഷൻ സീനിയർ പി പി എഫ് ചിത്രകുമാർ, മുൻ സെക്രട്ടറി ജനറൽ രാജേഷ് വൈദവ്, മുൻ നാഷണൽ ട്രഷറർ ജോസ് കണ്ടോത്ത്, പുതിയ വൈസ് പ്രസിഡണ്ട് എം ജെ ബെന്നി എന്നിവർ പങ്കെടുത്തു. പുതിയ പേരാവൂർ ടൗൺ ലീജിയൻ പ്രസിഡണ്ടായി സി സി കുരുവിളയും, സെക്രട്ടറിയായി അരവിന്ദാക്ഷനും, ട്രഷററായി പി പി രാജനും സത്യപ്രതിജ്ഞ ചെയ്തു.
Senior Chamber Peravoor Town Legion