ആലപ്പുഴ : തലവടിയില്‍ കോളറ സ്ഥിരീകരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് സ്ഥിരീകരിച്ചത്. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ 48കാരന്‍ രഘു പി.ജിയ്ക്കാണ് കോളറ സ്ഥിരീകരിച്ചത്. രോഗി തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അവലോകനായ യോഗം ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ഇന്ന് ചേരും. കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ കിണറില്‍ നിന്നും മറ്റ് ജല സ്രോതസ്സുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
Diganosecolara