കേളകം : കേളകം പഞ്ചായത്തിൽ ഡങ്കിപ്പനി പകർന്ന് പിടിക്കുമ്പോൾ പഞ്ചായത്തും ആരോഗ്യ സംവിധാനങ്ങളും നിഷ്ക്രീയരായി നോക്കി നിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. പനി ബാധിച്ച് നിരവധി രോഗികൾ ചികിത്സ തേടുകയും, രോഗബാധിതരുടെ എണ്ണം ദിനംപ്രതി പെരുകുകയും ചെയ്യുന്ന സാഹചര്യത്തിൽ അടക്കാത്തോട്, ചെട്ടിയാംപറമ്പ, കേളകം എന്നിവിടങ്ങളിൽ അടിയന്തിരമായി മെഡിക്കൽ ക്യാമ്പുകളും, കൂടുതൽ രോഗബാധയുണ്ടായ പ്രദേശങ്ങളിൽ ഫോഗിംഗും നടത്തണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. നിലവിൽ കേളകം പഞ്ചായത്തിൽ 29 പേർ ഡങ്കിപ്പനി ബാധിച്ച് ചികിൽസ തേടിയതായിയാണ് ആരോഗ്യ വകുപ്പിൻ്റെ കണക്കിൽ പറയുന്നത് എന്നാൽ യഥാർത്ഥ കണക്ക് പുറത്ത് വിടാതെ പഞ്ചായത്ത് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് വിപിൻ ജോസഫ് കുറ്റപ്പെടുത്തി.
കേളകം അഞ്ചാം വാർഡിൽ നിരവധി പേർ ചികിൽസയിലാണ്. പനി ബാധിച്ച് നിരവധി പേരാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, സ്വകാര്യ ആശുപത്രികളിലും എത്തുന്നത്.അടിയന്തിരമായി രോഗബാധിത മേഖലയിൽ മെഡിക്കൽ ക്യാമ്പുകളും, രക്ത പരിശോധനയും ഫോഗിംഗും, ബോധവൽകരണവും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Kelakam