വിദ്യാർത്ഥികളുടെ ഭൗതികശാസ്ത്ര കോൺഫറൻസ് നിർമലഗിരിയിൽ

വിദ്യാർത്ഥികളുടെ ഭൗതികശാസ്ത്ര കോൺഫറൻസ് നിർമലഗിരിയിൽ
May 16, 2025 11:23 AM | By sukanya

കൂത്തുപറമ്പ്:  വളർന്നുവരുന്ന വിദ്യാർത്ഥി ഗവേഷകർക്ക് വേണ്ടി ഫൈകോൺ-2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫിസിക്സ് കോൺഫറൻസിന് ആതിഥേയത്വം വഹിച്ചു ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് നിർമലഗിരി കോളേജ്. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന ഈ കോൺഫറൻസ് വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയാണ്. ഗവേഷകർക്ക്‌ വേണ്ടി കോൺഫറൻസുകൾ നിരവധി നടക്കാറുണ്ട് എങ്കിലും വിദ്യാർഥികൾക്ക് വേണ്ടി ആദ്യമായാണ് ഇത്തരമൊരു കോൺഫറൻസ് കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്നത് എന്ന് സംഘാടകസമിതി അറിയിച്ചു.

കണ്ണൂർ സർവകലാശാലയുടെയും, സർവ്വകലാശാലയിലെ വിവിധ അഫീലിയേറ്റഡ് കോളേജുകളിലെ ഫിസിക്സ്‌ വിഭാഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് 2025 മെയ്‌ 30നു നിർമലഗിരി കോളേജിൽ വച്ചു കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഫിസിക്സ് വിദ്യാർത്ഥികൾക്കായി ഗവേഷണ പ്രബന്ധ അവതരണങ്ങൾ, പോസ്റ്റർ സെഷനുകൾ, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ വിശദാംശങ്ങൾക്കും താൽപ്പര്യമുള്ളവർക്ക് [email protected] എന്ന വിലാസത്തിൽ സംഘാടക സമിതിയുമായി ബന്ധപ്പെടാവുന്നതാണ്.

Koothuparamba

Next TV

Related Stories
കണ്ണൂരില്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി SFI പിഴുതെടുത്തത് മറ്റൊരു കൊടിമരം

May 16, 2025 04:01 PM

കണ്ണൂരില്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി SFI പിഴുതെടുത്തത് മറ്റൊരു കൊടിമരം

കണ്ണൂരില്‍ പിഴുതെടുത്ത കൊടിമരം മാറിപ്പോയി; കോൺഗ്രസ് കൊടിമരമെന്ന് കരുതി SFI പിഴുതെടുത്തത് മറ്റൊരു...

Read More >>
ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

May 16, 2025 03:11 PM

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ്...

Read More >>
പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്; വിജിൽ മോഹനൻ

May 16, 2025 02:57 PM

പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്; വിജിൽ മോഹനൻ

പ്രതിഷേധ പ്രകടനമെന്ന പേരിൽ ജില്ലയിൽ ഉടനീളം സി.പി.എം അക്രമം അഴിച്ചുവിടുകയാണ്; വിജിൽ...

Read More >>
കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 16, 2025 02:48 PM

കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വീണ്ടും പെരുമഴ വരുന്നു, മെയ് 19, 20 തീയതികളിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
ജി സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്; നിയമോപദേശം കാത്ത് പൊലീസ്

May 16, 2025 02:40 PM

ജി സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്; നിയമോപദേശം കാത്ത് പൊലീസ്

ജി സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്; നിയമോപദേശം കാത്ത്...

Read More >>
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

May 16, 2025 02:14 PM

48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന്...

Read More >>
Top Stories