കണ്ണൂർ: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച 10 ആനകളെയാണ് കോട്ടപ്പാറ വഴി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തിയത്.കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ആർആർടി ഡപ്യൂട്ടി റേഞ്ചർ എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം ജീവനക്കാർ ആനത്തുരത്തൽ ദൗത്യത്തിൽ പങ്കെടുത്തു.
ബ്ലോക്ക് 10 മുതൽ 13 വരെ പുതുതായി നിർമിച്ച തൂക്കുവേലിയുടെ പ്രവൃത്തി വിലയിരുത്തുകയും ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുകയും ചെയ്തു. വനത്തിലേക്ക് തുരത്തിയ ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് തിരികെ എത്താതിരിക്കാൻ രാത്രികാല നിരീക്ഷണ ശക്തിപ്പെടുത്തുകയും ചെയ്തു.
aralam