കണിച്ചാർ: ദേശിയ ഡെങ്കിപനി ദിനാചരണത്തിൻ്റെ ഭാഗമായി കണിച്ചാർ പ്രാഥമീകാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശിയ ഡെങ്കിപനി ദിനാചരണ പരിപാടി നടന്നു. കണിച്ചാറിൽ ദിനാചരണം പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.
കണിച്ചാർപ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനങ്ങളും, ശുചീകരണവും ലക്ഷ്യമാക്കി പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലും പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീന, ലയ, സന്ധ്യ എന്നിവർ ബോധവൽക്കരണപ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Denguefeve