വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങ് തുടങ്ങുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തും. കുർബാനയ്ക്ക് പാപ്പ കാർമികത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും.
സ്ഥാനാരോഹണച്ചടങ്ങിൽ വിവിധ ലോക നേതാക്കൾ പങ്കെടുക്കുന്നുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും. അതേസമയം, പോപ്പിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘം യാത്ര തിരിച്ചു. രാജ്യസഭാ ഉപദ്ധ്യാക്ഷൻ ഹരിവൻഷ് ആണ് സംഘത്തെ നയിക്കുന്നത്. നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുങ്കോ പാറ്റുനും സംഘത്തിലുണ്ട്.
Leofourteenmarpappa