കണിച്ചാർ: ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ 'വർണ്ണക്കൂടാരം' എന്ന പേരിൽ ബാലവേദി ക്യാമ്പും ശാസ്ത പരീക്ഷണ ക്ലാസ്സും, എൽഎസ്എസ്, യുഎസ്എസ് പരീക്ഷയിൽ വിജയിച്ച കണിച്ചാർ ഡോ:പൽപു മെമ്മോറിയൽ യു.പി.സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടന്നു.
വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ്റെ വീട്ടുമുറ്റത്ത് വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എഴുത്തുകാരൻ വി.ബാബു മാസ്റ്റർ പേരാവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മണത്തണ ഗവ: ഹൈസ്കൂൾ അധ്യാപകൻ പി.എൻ.രതീഷ് ശാസ്ത്ര പരീക്ഷണ ക്ലാസ്സ് നടത്തി.ഡോ:പൽപു മെമ്മോറിയൽ യു.പി.സ്കൂളിലെ ആദി ദേവ് കെ.എൽ, ആൻ ഷാജി, ശ്രേയ പി.എസ് എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു. വായനശാല സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. റെജി കണ്ണോളിക്കുടി ക്യാമ്പിന് നേതൃത്വം നൽകി. തോമസ്.എം.പി, ജനാർദ്ദനൻ .പി .പി, ഷൈലജ ചന്ദ്രൻഎന്നിവർ സംസാരിച്ചു.
Balavedi Camp IN kANICHAR