ദില്ലി : പാക് ഷെല്ലിംഗിൽ ബുദ്ധിമുട്ടിയ പൂഞ്ചിലെ ജനങ്ങൾക്ക് സൈന്യത്തിൻറെ സഹായം. വീടുകൾ തോറും ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചു. മെഡിക്കൽ ക്യാമ്പുകളും സൈന്യം നടത്തി.
അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സൈനികർ സഹായം വിതരണം ചെയ്യുന്നതിന്റെ ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതും കാണാം.
അവർ ഞങ്ങൾക്ക് റേഷൻ നൽകുന്നു. ഈ സൈനികരുടെ ദീർഘായുസ്സിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞങ്ങൾ അവരോടൊപ്പം ഉണ്ട്. അവർ ധീരമായി അതിർത്തികൾ കാക്കുന്നത് പോലെ പൂഞ്ചിൽ ഞങ്ങളും അവരോടൊപ്പം ഉണ്ട്- ഒരു പ്രദേശവാസി പറഞ്ഞു.
ഇന്ത്യയുമായി പാകിസ്താൻ നടത്തിയ ഷെല്ലാക്രമത്തിൽ ജമ്മുകശ്മീരിലെ അതിർത്തി ഗ്രാമങ്ങളിലും ജില്ലകളിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. പ്രദേശ വാസികളുടെ സ്വത്തുക്കൾ ഉപജീവനമാർഗം എന്നിവയക്കുംനാശനഷ്ടങ്ങൾ സംഭവിച്ചതായി ANI റിപ്പോർട്ട് ചെയ്‌തു.
നൗഷേര പോലുള്ള അതിർത്തി പ്രദേശങ്ങളിൽ പ്രദേശവാസികളുടെ കന്നുകാലികൾ, സ്വത്തുക്കൾ, ഉപജീവനമാർഗം എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
Pakshelling