---
title: "എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/290570/thiruvanaththapuram"
published_at: "2025-05-17T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682836b8b4de4_IMG-20250517-WA0039.jpg"
keywords: []
---

# എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

> **Lead Summary:** തിരുവനന്തപുരം:* മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെയാണ് പുതിയ നിയമനം. കോഴിക്കോട് നോർത്ത് എംഎൽഎയായിരുന്നു എ പ്രദീപ് കുമാര്‍.

## Article Content

തിരുവനന്തപുരം:* മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെയാണ് പുതിയ നിയമനം. കോഴിക്കോട് നോർത്ത് എംഎൽഎയായിരുന്നു എ പ്രദീപ് കുമാര്‍.

അന്താരാഷ്ട്രതലത്തിൽ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തെ ഉയർത്തിയതിലൂടെ പ്രശസ്തനായ എംഎൽഎയാണ് എ പ്രദീപ് കുമാര്‍. എസ്‌എഫ്‌ഐ-ഡി‌വൈ‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. പ്രിസം പദ്ധതി വഴി സ്കൂളുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് എ പ്രദീപ് കുമാര്‍. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/290570/thiruvanaththapuram)