കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മെയ് 24 ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സെയില്‍സ് മാനേജര്‍, ടെലി കോളര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് സെയില്‍സ് ട്രെയിനി, സെയില്‍സ് ഓഫീസര്‍, ഡെവലപ്‌മെന്റ് മാനേജര്‍, ഫീല്‍ഡ് ഓഫീസര്‍, റിലേഷന്‍ഷിപ് ഓഫീസര്‍ തസ്തികകളിലായി മുന്നൂറ് ഒഴിവുകളാണുള്ളത് .എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും മൂന്ന് പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാനത്തെ സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ എത്തണം. ഫോണ്‍: 04972703130.
kannur