കൊച്ചി : കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും. ഇന്ത്യൻ നേവിയും, കോസ്റ്റ് ഗാർഡും ചേർന്നാണ് ഓപ്പറേഷൻ നടത്തുക. കപ്പൽ മുങ്ങി താഴാതെ ഇരിക്കാൻ മൂന്ന് നാവികർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്.
ഇവരുടെ സുരക്ഷയടക്കം ഉറപ്പ് വരുത്തിയാണ് രക്ഷപ്രവർത്തനം. 21 പേരെ ഇന്നലെ തന്നെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. കപ്പലിൽ നിന്ന് രാസ വസ്തുക്കൾ കടലിൽ പതിച്ചെന്ന സംശയത്തിൽ തീരദേശ മേഖലകളിൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിർദേശം തുടരുകയാണ്.
Kochi