കലിതുള്ളി കാലവര്‍ഷം; തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം

കലിതുള്ളി കാലവര്‍ഷം; തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം
May 25, 2025 02:46 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.

മോട്ടോര്‍ ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോയി. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അല‍ർട്ട് തുടരുകയാണ്. ഇന്ന് മറ്റു 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലത്ത് കിഴക്കൻമലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി പുനലൂർ കോട്ടവട്ടം സ്വദേശി ജോസിന്‍റെ വീട്ടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആർക്കും പരുക്കില്ല. കൊട്ടാരക്കരയിലും വീടിന് മുകളിലേക്ക് മരം വീണു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കൊല്ലം ഏരൂരില്‍ മരം വീണ് രണ്ടു വീടുകൾക്ക് നാശനഷ്ടമുണ്ടായി. നെട്ടയം സ്വദേശികളായ ബാലന്‍റെയും സതിയുടെയും വീടുകൾക്ക് മുകളിലാണ് മരങ്ങൾ വീണത്. വീടുകളുടെ മേല്‍ക്കൂര തകർന്നു. കുളത്തൂപ്പുഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ബിനുവിന്‍റെ വീടാണ് തകര്‍ന്നത്. വീട്ടുകരണങ്ങളും നശിച്ചു.

ആലപ്പുഴ

ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകർന്നു. കുറുങ്ങാട് റംലത്തിൻ്റെ വീടാണ് രാത്രിയിൽ തകർന്നു വീണത്. കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു.

പാലക്കാട്

കനത്ത മഴയിൽ പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ;ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റപ്പാലത്തു നിന്നും പാലപ്പുറം ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിൻറെ ഇടതുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ അർദ്ധരാത്രി ഒറ്റപ്പാലം എം എൽ എ ഉൾപ്പെടുന്നവർ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.



Heavyrainatkerala

Next TV

Related Stories
വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലേക്ക് തെങ്ങ് വീണു യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025 08:03 PM

വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലേക്ക് തെങ്ങ് വീണു യാത്രക്കാരന് ദാരുണാന്ത്യം

വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലേക്ക് തെങ്ങ് വീണു യാത്രക്കാരന്...

Read More >>
കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

May 25, 2025 07:51 PM

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

കണ്ണൂർ സർവകലാശാല പരീക്ഷകൾ...

Read More >>
കടലിൽ മുങ്ങിയ കപ്പലിൽ13 കണ്ടെയ്നറിൽ 12ലും കാൽസ്യം കാർബൈഡ്:വെള്ളവുമായി കലർന്നാൽ സ്ഫോടന സാധ്യത

May 25, 2025 07:15 PM

കടലിൽ മുങ്ങിയ കപ്പലിൽ13 കണ്ടെയ്നറിൽ 12ലും കാൽസ്യം കാർബൈഡ്:വെള്ളവുമായി കലർന്നാൽ സ്ഫോടന സാധ്യത

കടലിൽ മുങ്ങിയ കപ്പലിൽ13 കണ്ടെയ്നറിൽ 12ലും കാൽസ്യം കാർബൈഡ്:വെള്ളവുമായി കലർന്നാൽ സ്ഫോടന...

Read More >>
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 06:58 PM

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു

May 25, 2025 06:13 PM

സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു

സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു...

Read More >>
 മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ് തകർന്നു

May 25, 2025 06:06 PM

മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ് തകർന്നു

മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ്...

Read More >>
Top Stories










News Roundup