ഇരിട്ടി : മലയോരത്ത് മൂന്നാം ദിവസവും തുടരുന്ന കനത്തമഴയിൽ ഒറ്റപ്പെട്ട നാശനഷ്ടങ്ങൾ തുടരുകയാണ് . പ്രധാനമായും മലയോര ഹൈവേയിൽ വള്ളിത്തോടിനും കരിക്കോട്ടകരിക്കും ഇടയിൽ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ് തകർന്നു . ഇതോടെഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു .നിരവധി സ്ഥലങ്ങളിൽ മരം പൊട്ടിവീണ് വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിൽ മാത്യു പാമ്പക്കലിന്റെ വീടിന് മരം പൊട്ടിവീണ് കേടുപാടുകൾ സംഭവിച്ചു . പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി . അധികൃതരും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി . വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് അടക്കം തകർന്നിരുന്നു .കനത്ത മഴയിൽ തകർന്ന വികാസ് നഗറിലെ കണിയറക്കൽ സക്കീനയുടെ വീട്ടു മതിൽ.
കനത്ത മഴയിൽ വികാസ് നഗറിലെ കണിയറക്കൽ സക്കീനയുടെ വീട്ടുമതിൽ പൂർണ്ണമായി ഇടിഞ്ഞു. അത്തി കയറ്റത്തിലെ വിജയന്റെ പറമ്പിലെ കൂറ്റൻ മരം കാറ്റിൽ പൊട്ടി വീണ് മൂന്ന് വൈദ്യുതി തൂണുകളും വൈദ്യുതി ലൈനും തകർന്നു. പയഞ്ചേരി മുക്കിൽ മൗവ്വഞ്ചേരി ദിനേശന്റെ വീടിന് മുകളിൽ മരം പൊട്ടി വിണ് വീടിന് കേട് പറ്റി.
heavy rain at malayoram