ഇരിട്ടി : ഡോൺ ബോസ്കോ കോളേജ് എൻ എസ് എസ് യൂണിറ്റ് അങ്ങാടികടവും, ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് പേരട്ടയിൽ ജോഷി മാളികയ്ക്കലിനും കുടുംബത്തിനും നിർമ്മിച്ചുനൽകിയ വീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നടത്തി . ഡോൺ ബോസ്കോ അങ്ങാടിക്കടവ് നിർമ്മിച്ചു നൽകുന്ന 11 മത് സ്‌നേഹ വീടും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിക്കുന്ന ആദ്യത്തെ വീടുകൂടിയാണിത് . സ്നഹവീടിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. റോബർട്ട് ജോർജ് നിർവഹിച്ചു . ഇരിക്കൂ ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ഫ്രാൻസിസ് കാരകാട്ട് വിശിഷ്ടതിഥിയായി. വീട് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയത് പേരട്ട സ്വദേശി ആന്റണി കണ്ടംങ്കേരിയാണ് . നിർമ്മാണ ഘട്ടത്തിൽ ഏർപ്പെട്ട സാമ്പത്തിക പ്രശനങ്ങൾഉൾപ്പെടെ നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പേരട്ട ഇടവക വികാരി ഫാ. മാത്യു ശാസ്താംപടവിൽ കരാറുകാരൻ ബെന്നി വള്ളോപ്പള്ളിയേ മൊമെന്റോ നൽകി ആദരിച്ചു . പഞ്ചായത്ത് അംഗം ബിജു വെങ്ങലപള്ളി , മുൻ ജില്ലാപഞ്ചായത്ത് അംഗം തോമസ് വർഗീസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജയിനി, പുരുഷോത്തമൻ മണലിൽ, കരുണൻ വയലാളി എന്നിവർ പ്രസംഗിച്ചു.
the key donation ceremony were held.