തിരുവനന്തപും: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയാണ് അവധി.
Rain