സംസ്ഥാനത്ത് മഴയും കാറ്റും തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴയും കാറ്റും തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്
May 25, 2025 02:17 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്തിന്ന് മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെയും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയും ഒഴികെ ബാക്കി എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്.


25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്


26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്


ഓറഞ്ച് അലർട്ട്


25/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്


26/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ


27/05/2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്


28/05/2025: കണ്ണൂർ, കാസർഗോഡ്


29/05/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ


മഞ്ഞ അലർട്ട്


27/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം


28/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

29/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം. കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കൊള്ളിക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോരപ്പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

Heavyraincontinue

Next TV

Related Stories
അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

May 25, 2025 06:58 PM

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു

May 25, 2025 06:13 PM

സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു

സ്‌നേഹവീടിന്റെ ഉദ്ഘാടനവും താക്കോൽ ദാനകർമ്മവും നിർവഹിച്ചു...

Read More >>
 മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ് തകർന്നു

May 25, 2025 06:06 PM

മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ് തകർന്നു

മലയോരത്ത് മഴ നാശനഷ്ടം തുടരുന്നു ; മലയോര ഹൈവേയിലെ ആനപ്പന്തിയിൽ കുണ്ടൂർ പുഴക്ക് കുറുകെ സമാന്തര റോഡ്...

Read More >>
സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31 വരെ

May 25, 2025 05:56 PM

സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31 വരെ

സുരക്ഷിത വിദ്യാരംഭം: സ്കൂൾ വാഹനങ്ങളുടെ പരിശോധന 28 മുതൽ 31...

Read More >>
ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ

May 25, 2025 04:53 PM

ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ

ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ...

Read More >>
ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ് ഒന്നരമാസം പ്രായമായ കുഞ്ഞിന് പരിക്ക്

May 25, 2025 03:31 PM

ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ് ഒന്നരമാസം പ്രായമായ കുഞ്ഞിന് പരിക്ക്

ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണ് ഒന്നരമാസം പ്രായമായ കുഞ്ഞിന്...

Read More >>
Top Stories