കണ്ണൂർ :ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക്ക് കോളേജിൽ 2025-26 വർഷത്തെ ലാറ്ററൽ എൻട്രി രണ്ടാം വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ് ടു സയൻസ്, വിഎച്ച്എസ്ഇ (മാക്സ്, ഫിസിക്സ്, കെമിസ്ട്രി) അല്ലെങ്കിൽ രണ്ട് വർഷ ഐടിഐ കോഴ്‌സ് യോഗ്യതയുള്ളവർക്ക് മെയ് 30 നകം ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.polyadmission.org/let ഫോൺ: 0497 2780287, 8547005082, 9895871208.
applynow