---
title: "ആറളം വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് പദ്ധതിക്ക് തുടക്കമായി"
english_title: "Aaralamwildlife"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296399/aaralamwildlife"
published_at: "2025-06-15T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ead26e2686_1000097581.jpg"
keywords: []
---

# ആറളം വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **ആറളം: **മനുഷ്യ വന്യജീവി സംഘർഷം ലഘുകരണത്തിനായി വനം വകുപ്പ് ആവിഷ്കരിച്ച വിത്തൂട്ട് പദ്ധതിയുടെ ഭാഗമായ വിത്തേറിന് ആറളം വന്യജീവി സങ്കേതത്തിൽ തുടക്കമായി. വനത്തിനുള്ളിൽ വന്യ ജീവികൾക്ക് ഭക്ഷ്യവസ്തുക്കൾ ഒരുക്കുക വഴി മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുകയാണ് പദ്ധതി ലക്ഷ്യം. വന്യ ജീവികൾക്ക് ഭക്ഷ്യയോഗ്യമായ വന ഫലവൃക്ഷങ്ങളുടെ വിത്തുകൾ മണ്ണിൽ കുഴച്ച് വിത്തുണ്ടകളാക്കി കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ എറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നത്. ഇല്ലിമുക്കിലെ വി ഫോർ വെൽഫയർ എന്ന സംഘടനയുമായി സഹകരിച്ചാണ് ആറളം നരിക്കടവ് സെക്ഷനിൽ പദ്ധതിക്ക് തുടക്കമിട്ടത്.

## Article Content

**ആറളം: **മനുഷ്യ വന്യജീവി സംഘർഷം ലഘുകരണത്തിനായി വനം വകുപ്പ് ആവിഷ്കരിച്ച വിത്തൂട്ട് പദ്ധതിയുടെ ഭാഗമായ വിത്തേറിന് ആറളം വന്യജീവി സങ്കേതത്തിൽ തുടക്കമായി. വനത്തിനുള്ളിൽ വന്യ ജീവികൾക്ക് ഭക്ഷ്യവസ്തുക്കൾ ഒരുക്കുക വഴി മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുകയാണ് പദ്ധതി ലക്ഷ്യം. വന്യ ജീവികൾക്ക് ഭക്ഷ്യയോഗ്യമായ വന ഫലവൃക്ഷങ്ങളുടെ വിത്തുകൾ മണ്ണിൽ കുഴച്ച് വിത്തുണ്ടകളാക്കി കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ എറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നത്. ഇല്ലിമുക്കിലെ വി ഫോർ വെൽഫയർ എന്ന സംഘടനയുമായി സഹകരിച്ചാണ് ആറളം നരിക്കടവ് സെക്ഷനിൽ പദ്ധതിക്ക് തുടക്കമിട്ടത്.

ആറളം ഡപ്പുട്ടി റെയിഞ്ച് ഓഫീസർ ടി.എ മുജീബ്, ഫോറസ്റ്റർമാരായ എം.മനോജ്, കെ.കെ. മനോജ്, കെ.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.പി.ബിജിന, എം.കെ. ഐശ്വര്യ, വാച്ചർമാരായ കെ.രാജീവൻ, ബി.ഉഷ, മജുംദാർ, പവിത്രൻ ഇല്ലിമുക്ക്, ജോണി എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296399/aaralamwildlife)