ബാവലിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു: പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സുരക്ഷാ മുന്നറിയിപ്പ്

ബാവലിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു: പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സുരക്ഷാ മുന്നറിയിപ്പ്
Jun 16, 2025 11:16 PM | By sukanya

കൊട്ടിയൂർ : കനത്ത മഴയിൽ ബാവലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ വൈശാഖ മഹോത്സവ വേദിയിൽ സുരക്ഷാ യോഗം ചേർന്നു. വൈശാഖമഹോത്സവത്തിന് ഭക്തജന തിരക്ക് വർദ്ദിച്ചു വരുന്ന സാഹചര്യത്തിലാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി മുൻകരുതൽ നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.  ഭക്തജനങ്ങൾ പുഴയിൽ കുളിക്കുന്നുണ്ടെങ്കിൽ പൊലീസ് കെട്ടിയ അതിരുകൾക്കുള്ളിൽ നിന്ന് മാത്രം

കുളിക്കേണ്ടതാണെന്നും യാതൊരു കാരണവശാലും പുഴ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. നാളെ ഇളനീർവെപ്പ് ദിവസം ഇളനീർ കാവുകളുമായി വരുന്ന ഭക്തർ പരമ്പരാഗത വഴി ഒഴിവാക്കി പാലം വഴി അക്കരെ സന്നിധിയിൽ പ്രവേശിക്കേണ്ടതാണെന്നും സുരക്ഷാ യോഗത്തിനു ശേഷം പോലീസ് മുന്നറിയിപ്പ് നൽകി. അതെ പോലെത്തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർ പരമാവധി അവധി ദിവസങ്ങൾ ഒഴിവാക്കി മറ്റു ദിവസങ്ങളിൽ ക്ഷേത്രത്തിലെത്താൻ ശ്രമിക്കണമെന്നും ഡി വൈ എസ് പിയും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു. സുരക്ഷയെ മാനിച്ച് തീർത്ഥാടനത്തിനെത്തുന്നവർ ദേവസ്വം ജീവനക്കാരുടെയും പോലീസിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.  

പേരാവൂർ ഡിവൈഎസ്പി എൻ പി ആസാദ്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റി മാരായ കെ സി സുബ്രഹ്മണ്യൻ നായർ, എൻ പ്രശാന്ത്, കേളകം എസ് എച്ച് ഇതിഹാസ് താഹ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ, മാനേജർ നാരായണൻ, കെഎസ്ആർടിസി, എക്സൈസ്, വനംവകുപ്പ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പാർക്കിംഗ് ഏറ്റെടുത്ത കരാറുകാരനും പങ്കെടുത്തു.

Water level is rising in the Bavali River.

Next TV

Related Stories
കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

Jul 18, 2025 03:44 PM

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ്...

Read More >>
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
Top Stories

News Roundup

//Truevisionall