---
title: "സാംസ്കാരിക പ്രവർത്തകൻ എ കെ രവീന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/297317/kannur"
published_at: "2025-06-20T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68550947c8aed_a4a98d18-c24f-4419-8e29-85aff1176661.jpeg"
keywords: []
---

# സാംസ്കാരിക പ്രവർത്തകൻ എ കെ രവീന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

> **Lead Summary:** കണ്ണൂർ: ഇരിട്ടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും നടുവനാട് പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ലൈബ്രറി കൗൺസിൽ നേതാവുമായിരുന്ന എ കെ രവീന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിൽ നടന്നു. വായനാദിനത്തോടനുബന്ധിച്ച് വായനശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റി സെക്രട്ടറി രഞ്ജിത്ത് കമൽ വായനാദിന സമ്മേളനം ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നിർവഹിച്ചു. പ്രേം നിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ശശി, കെ വി പവിത്രൻ, എ സുധാകരൻ, അബ്ദുൽ റഹ്മാൻ, പി എം അഷ്റഫ്, പി വി വിജയൻ, സിപി മോഹനൻ, വി വി എം ശ്രീധരൻ , കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് കെ ബിജു വിജയൻ നന്ദി പറഞ്ഞു.

## Article Content

കണ്ണൂർ: ഇരിട്ടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും നടുവനാട് പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ലൈബ്രറി കൗൺസിൽ നേതാവുമായിരുന്ന എ കെ രവീന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിൽ നടന്നു. വായനാദിനത്തോടനുബന്ധിച്ച് വായനശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റി സെക്രട്ടറി രഞ്ജിത്ത് കമൽ വായനാദിന സമ്മേളനം ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നിർവഹിച്ചു. പ്രേം നിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ശശി, കെ വി പവിത്രൻ, എ സുധാകരൻ, അബ്ദുൽ റഹ്മാൻ, പി എം അഷ്റഫ്, പി വി വിജയൻ, സിപി മോഹനൻ, വി വി എം ശ്രീധരൻ , കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് കെ ബിജു വിജയൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/297317/kannur)