കണ്ണൂർ :ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകളായ നോര്‍ത്ത് മലബാര്‍ ഓഫ്സെറ്റ് പ്രിന്റേഴ്സ് കണ്‍സോര്‍ഷ്യം, മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം എന്നീ സ്ഥാപനങ്ങളില്‍ ഫ്രഷര്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് കണ്ണൂര്‍ പഴയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെ.എം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ഐ സെന്ററില്‍ നേരിട്ട് ബന്ധപ്പെടാം. പ്രായപരിധിയില്ല. ഫോണ്‍: 0497-2704588.
applynow