പേരാവൂർ:ആരോഗ്യ മേഖലയെ തകർക്കുന്ന കേരളാസർക്കാരിന്റെ നയങ്ങൾക്കെതിരെയും,പാവപ്പെട്ടവന്റെ ജീവന് വിലനൽകാത്ത ആരോഗ്യ മന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്കും, അവഗണനയ്ക്കുമെതിരെ പേരാവൂർ, കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽപേരാവൂർ താലൂക്ക് ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ്ണ
ജൂലൈ 8 രാവിലെ 11 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പേരാവൂർ പഴയ ബസ്റ്റാന്റ് പരിസരത്തു നിന്നും

11 മണിക്ക് പ്രകടനം ആരംഭിച്ച് ടൗൺ ചുറ്റി പുതുശ്ശേരി റോഡിൽ കടന്ന് ഇപ്പോൾ കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്ന ഗെയിറ്റിൽ ധർണ്ണ നടക്കും.
Peravoor