ഇരിട്ടി : 400 കെ വി ലൈൻ നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട് സമരസമിതിയുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ഏകപഷീയമായ പാക്കേജ് പ്രഖ്യാപനത്തിന് എതിരെ ഭൂമി നഷ്ട്ടപ്പെടുന്ന കർഷകർ അയ്യൻകുന്ന് പഞ്ചായത്തിൽ പ്രതിഷേധ യോഗം ചേർന്നു . പഞ്ചായത്ത് തലത്തിലെ യോഗങ്ങൾക്ക് ശേഷം ഭൂമി നഷ്ടപെടുന്ന കർഷകരെ മുഴുവൻ അണിനിരത്തികൊണ്ട് ജില്ലാ ആസ്ഥാനത്തേക്ക് ഉൾപ്പെടെ ശക്തമായ ബഹുജന സമര പരിപാടികൾ സംഘടിപ്പിക്കാനാണ് യോഗങ്ങളുടെ തീരുമാനം . വില നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച യോഗം നാലും അഞ്ചും കോടി രൂപ ലഭിക്കേണ്ട ഭൂമി നിസ്സാരമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത് കുറ്റപ്പെടുത്തി .
പ്രധാന റോഡുകൾ, പഞ്ചായത്ത് റോഡുകൾ എന്നിവ കണക്കാക്കി സ്ഥലത്തിന് പ്രത്യേക നഷ്ടപരിഹാരം വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു . ലൈനിന് അടിയിൽ വരുന്ന വീടുകളക്ക് ചതുര അടിക്ക് 2500 രൂപ നഷടപരിഹാരം എന്ന ആവശ്യം വീണ്ടും ഉന്നയിക്കാനും യോഗതീരുമാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജനകീയ പരാതി മന്ത്രിക്കും , കളക്ടർക്കും ബോർഡിനും കൈമാറാൻ തീരുമാനമെടുത്തു . അയ്യൻകുന്ന് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നിലിന്‍റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ പഞ്ചായത്തിലെ സ്ഥലവും വീടും ഉൾപ്പെടെ നഷ്ട്ടപ്പെട്ട് തുച്ഛമായ നഷ്ടപരിഹാരം മാത്രം ലഭിക്കുന്ന നൂറുകണക്കിന് കർഷകർ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ്, മിനി വിശ്വനാഥൻ, സിബി വാഴക്കാലയിൽ, ആക്ഷൻ കമ്മിറ്റി കൺവീനർ ബെന്നി പുതിയാമ്പുറം എന്നിവർ പ്രസംഗിച്ചു .

iritty