ഇരിട്ടി : ഇരിട്ടി പോലീസും ജെ സി ഐ ഇരിട്ടിയും സംയുകതമായി നടത്തി വരുന്ന വിശപ്പു രഹിത ഇരിട്ടി - അന്നം അഭിമാനം പദ്ധതിക്ക് ഒരു ദിവസത്തെ ഭക്ഷണം കൈമാറി . ഷീല എബ്രഹാമിന്റെ രണ്ടാം ചരമ വാർഷികം ദിനത്തിൽ മകൻ ജെയിൻ എബ്രഹം ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീൻ, അനോജ് ജോയ് എന്നിവർക്ക് ഭക്ഷണം കൈമാറി . രണ്ടു വർഷമായി ഇരിട്ടിയിൽ പ്രവർത്തിച്ചുവരുന്ന അന്നം അഭിമാനം പദ്ധതി ഇരിട്ടിക്ക് അഭിമാനമായി മാറുകയാണ് . ദിനം പ്രതി 15 ഓളം പേർക്കാണ് മുടങ്ങാതെ ഭക്ഷണം നൽകി വരുന്നത് .പദ്ധതി കമ്മിറ്റി അംഗങ്ങളായ കെ. സുരേഷ് ബാബു, ഡോ. ജി. ശിവരാമകൃഷ്ണൻ, കെയർ ടേക്കർ സജീഷ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.
iritty