കണ്ണവം :കണ്ണവം ഫോറസ്റ്റ് റെയിഞ്ച്, സർപ്പ ടീം സംയുക്തമായി കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ വച്ച് സ്നേക് ആവേർനെസ്സ് ക്ലാസ് സംഘടിപ്പിച്ചു. മുനിസിപ്പാലിറ്റിയിലെ ഹരിത കർമ്മ സേന അംഗങ്ങൾ, കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ആശാവർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ഈ ബോധവൽക്കരണ ക്ലാസ് കൂത്തുപറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു.
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അജിത പരിപാടിക്ക് അധ്യക്ഷത വഹിച്ചു. തുടർന്ന് സർപ്പ വളണ്ടിയറും വൈൽഡ് ലൈഫ് റെസ്ക്യൂറുമായ ബിജിലേഷ് കോടിയേരി പാമ്പുകളെ കുറിച്ചും പാമ്പുകടിയേറ്റാൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
kannavam