കണ്ണൂർ :മാങ്ങാട്ടിടം യുപി സ്കൂളിലെ 2025 26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തികച്ചും ജനാധിപത്യ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ ആദ്യമായാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയത്. പ്രധാന അധ്യാപകൻ പ്രജിത് കുമാർ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർമാരായ കെ പ്രവീണ, പി വിനിഷ, എൻ പി ലിംഷ, ടി സ്മിത, എം ഷാനി തുടങ്ങിയവർ വോട്ടെടുപ്പിന് നേതൃത്വം നൽകി. 186 വോട്ടുകൾക്ക് നിത്രേയാ മനീഷിനെ സ്കൂൾ ലീഡറായും 88 വോട്ടുകൾക്ക് അൻവിയാ രാജീവിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
kannur