പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം

പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം
Jul 11, 2025 04:51 PM | By Remya Raveendran

ധർമ്മടം :  ധർമ്മടം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമുച്ചയം പിണറായി എജുക്കേഷൻ ഹബ്ബിന്റെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക് നേരിൽ കണ്ട് വിലയിരുത്തി.

ഐ എച്ച് ആർ ഡി കോളേജ്, പോളിടെക്‌നിക്, ഐടിഐ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, സിവിൽ സർവീസ് അക്കാദമി എന്നിവയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു. നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കെഎസ്‌ഐടിഐഎൽ അധികൃതർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന കാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ, പൊതുലൈബ്രറി ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച കാര്യങ്ങളും ചീഫ് സെക്രട്ടറി ചോദിച്ചറിഞ്ഞു.

12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിക്കും നിർമാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലിനുമാണ്.

തുടർന്ന് പിണറായി കൺവെൻഷണൽ സെന്ററും ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സന്ദർശിച്ചു. നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീറുമായി അദ്ദേഹം പിണറായി കൺവെൻഷൻ സെന്ററിൽ കൂടിക്കാഴ്ച നടത്തി.

Pinarayeducationhub

Next TV

Related Stories
ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി

Jul 11, 2025 08:06 PM

ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി

ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക്...

Read More >>
തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ കർഷകർ

Jul 11, 2025 06:44 PM

തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ കർഷകർ

തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ...

Read More >>
ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

Jul 11, 2025 03:44 PM

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും...

Read More >>
‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ

Jul 11, 2025 03:37 PM

‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ

‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി...

Read More >>
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

Jul 11, 2025 03:33 PM

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ്...

Read More >>
സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 11, 2025 03:15 PM

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
Top Stories

News Roundup

//Truevisionall