‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ

‘സർക്കാരിൽ നിന്നും നീതി കിട്ടിയില്ല’; മാതാപിതാക്കളുടെ കല്ലറ പൊളിക്കാനൊരുങ്ങി മകൻ
Jul 11, 2025 03:37 PM | By Remya Raveendran

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനിടെ ഭാര്യയും ഭർത്താവും തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ വിവാദ വസ്തുവിലെ കല്ലറകൾ പൊളിക്കുമെന്ന് മകൻ. വസ്തു അയൽവാസിയായ വസന്തയുടേതെന്ന കോടതി വിധിക്ക് പിന്നാലെയാണ് മകന്റെ പ്രതിഷേധ നീക്കം. സർക്കാരിൽ നിന്നും നീതി കിട്ടിയില്ലെന്നാരോപിച്ചു മകൻ രഞ്ജിത് ബാങ്ക് രേഖകളും, വസ്തുവിന്റെ രേഖകളും കത്തിച്ചു പ്രതിഷേധിച്ചു.

അതിയന്നൂർ സ്വദേശി രാജന്റെയും അമ്പിളിയുടെയും മൃതദേഹം മറവു ചെയ്യാൻ മകൻ രഞ്ജിത് കുഴിയെടുക്കുന്ന ഈ ദൃശ്യം അന്ന് കേരളമാകെ ചർച്ച ചെയ്തതാണ്. 2020 ഡിസംബർ 28 നായിരുന്നു സംഭവം. പിന്നോക്ക വിഭാഗത്തിനു വേണ്ടി സർക്കാർ അനുവദിച്ച ഭൂമിയിൽ ആയിരുന്നു തർക്കം. അയൽവാസി വസന്ത ഭൂമിയിൽ ഉടമസ്ഥ അവകാശവുമായി കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങി. ഒഴിപ്പിക്കൽനടപടിക്കിടെ രാജനും അമ്പിളിയും തലയിൽ കൂടി മണ്ണെണ്ണ ഒഴിച്ചു പ്രതിഷേധിച്ചു.

പിടിച്ചു മാറ്റുന്നതിനിടെ തീ പടർന്നു രാജനും അമ്പിളിയും മരിച്ചു.പിന്നാലെ സർക്കാർ സഹായ ധനം ഉൾപ്പടെ അനുവദിച്ചിരുന്നു. വിവാദ ഭൂമിയിൽ തന്നെയാണ് രാജന്റെമക്കൾ കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതിയിൽ നിന്നും വീണ്ടും വസ്തു വസന്തയുടേത് തന്നെയെന്ന് വിധി വന്നു.ഇതോടെയാണ് മകൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നെയ്യാറ്റിൻകരയിൽ തെളിഞ്ഞത് സർക്കാരില്ലായ്മയെന്നു പ്രതിപക്ഷ നേതാവ് v ഡി സതീഷനും പ്രതികരിച്ചു. വിഷയത്തിൽ നാട്ടുകാർ ഇടപെട്ടു ഉന്നത കോടതികളെ സമീപിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നുണ്ട്.

Thiruvanandapuram

Next TV

Related Stories
തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ കർഷകർ

Jul 11, 2025 06:44 PM

തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ കർഷകർ

തോരാപെരുമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ: നെഞ്ചിടിപ്പോടെ റബർ...

Read More >>
പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം

Jul 11, 2025 04:51 PM

പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം

പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ...

Read More >>
ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

Jul 11, 2025 03:44 PM

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും...

Read More >>
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

Jul 11, 2025 03:33 PM

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ്...

Read More >>
സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Jul 11, 2025 03:15 PM

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി...

Read More >>
പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Jul 11, 2025 02:49 PM

പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall