എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം
Jul 18, 2025 02:04 PM | By Remya Raveendran

തിരുവനന്തപുരം :  എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രത്തിന്റെ കൂടൂതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മുമ്പ് നവീൻ ബാബു, പി പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സാക്ഷിമൊഴി. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും, ക്വാർട്ടേഴ്സിന് സമീപത്ത് കണ്ടെന്നും പി പി ദിവ്യയുടെ ബന്ധു പ്രശാന്ത് ടി വി മൊഴി നൽകി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല.

കളക്ടറുടെ മൊഴിയും പൂർണമായി നവീൻ ബാബുവിനെതിരെയാണ്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറിൽ എത്തിയെന്നും പി പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടർ മൊഴി നൽകിയിരിക്കുന്നത്. ഫയലിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നൽകിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പി.പി. ദിവ്യക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന ആരോപണം നവീൻ ബാബുവിന്റെ കുടുംബം നേരത്തെ തന്നെ ഉയർത്തിയിരുന്നു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായി. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.





Naveenbabucase

Next TV

Related Stories
പാമ്പുകടി ബോധവത്ക്കരണ ക്ലാസ്  സംഘടിപ്പിച്ചു

Jul 18, 2025 05:00 PM

പാമ്പുകടി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാമ്പുകടി ബോധവത്ക്കരണ ക്ലാസ് ...

Read More >>
കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

Jul 18, 2025 03:44 PM

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ്...

Read More >>
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
Top Stories










News Roundup






//Truevisionall