കണ്ണൂർ : ആൾ കേരള റീട്ടേ യിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് 20 ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30 ന് മുൻ എം.എൽ.എ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തും.. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ബി. സഹദേവൻ അദ്ധ്യക്ഷനാകും.
രാവിലെ പത്തിന് സ്വാഗത സംഘം ചെയർമാൻ കെ.ഡി നാരായണൻ പതാക ഉയർത്തും. തലശേരിവനിതാ കൂട്ടായ്മയുടെ തിരുവാതിര അരങ്ങേറും. കഴിഞ്ഞ ഏഴു വർഷമായി തുടരുന്ന റേഷൻ വ്യാപാരികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സാധനങ്ങൾ വാതിൽ പടിയായി തൂക്കി ഇറക്കുന്നതിൽ വരുന്ന കുറവ് നികത്തുന്നതിനായി വ്യാപാരികളിൽ നിന്നും പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് ബി. സഹദേവൻ, ജില്ലാ സെക്രട്ടറി ടി.കെ ആരിഫ് ' കൺവീനർ ഇ.പി രത്നാകരൻ, കെ.ഡി നാരായണൻ,എൻ. സുരേശൻ എന്നിവർ പങ്കെടുത്തു.
Rationdelarsmeet