കെ എസ് ഇ ബി അറിയിപ്പ്

കെ എസ് ഇ ബി  അറിയിപ്പ്
Jul 26, 2025 11:53 AM | By sukanya

കണ്ണൂർ : എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത് .

ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബില്ലിംഗ് ചെയ്യുന്നത്.

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബിൽ ചെയ്യുക.

T 1 - രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂർ സമയത്ത് താരിഫ് നിരക്കിനെക്കാൾ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക.

T2 - വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 4 മണിക്കൂർ സമയം താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്ക് നൽകേണ്ടിവരും

T3 - രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള 8 മണിക്കൂർ സമയത്ത് അതത് താരിഫ് നിരക്കിൽത്തന്നെ വൈദ്യുതി ഉപയോഗിക്കാം.

ഗാർഹിക ഉപഭോക്താക്കൾ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ ഉപയോഗം പകൽ സമയത്തേക്ക് മാറ്റിയാൽ 35% വരെ പണം ലാഭിക്കാൻ കഴിയുമെന്ന് സാരം.

മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്.

kseb

Next TV

Related Stories
കണ്ണൂർ  ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 07:01 PM

കണ്ണൂർ ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

Jul 26, 2025 04:58 PM

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ...

Read More >>
കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

Jul 26, 2025 04:08 PM

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത...

Read More >>
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

Jul 26, 2025 03:46 PM

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ...

Read More >>
കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

Jul 26, 2025 03:31 PM

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ...

Read More >>
Top Stories










News Roundup






//Truevisionall