അടക്കാത്തോട് : അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ വാരാചരണ സമാപനം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു .പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ പി ടി യേശുദാസൻ നേർവഴി കലണ്ടർ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , PTA പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ , MPTA പ്രസിഡണ്ട് മേരിക്കുട്ടി ജോൺസൺ , ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം എം , സോളിമോൾ ജോസഫ് എന്നിവർ സംസാരിച്ചു .
ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വ്യക്തിപരം, കുടുംബതലം ,സമൂഹലം എന്നീ വിഭാഗങ്ങളിലായി വിവിധതരം പ്രവർത്തനങ്ങൾ ആണ് സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ കുട്ടികൾ തയ്യാറാക്കിയ വീഡിയോ ആൽബം എക്സൈസ് ഇൻ സ്പെക്ടർ പ്രകാശനം ചെയ്തു.

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും നേർവഴി എന്ന പേരിൽ വ്യത്യസ്തങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.. കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി സംഘടിപ്പിച്ച കഴിഞ്ഞ വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അടക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
Adakkathodestjosephs