ഇരിട്ടി: കനത്ത മഴയിൽ ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴലെ ജലനിരപ്പ് ഉയരുന്നുണ്ട്. കക്കുവപുഴ കരകവിഞ്ഞു. നിരവധി വീടുകളിൽ വെള്ളം കയറി. ആറളം പതിമൂന്നാം ബ്ലോക്കിൽ ഇരുപത്തിയഞ്ചോളം വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. ജാഗ്രത പാലിക്കാൻ നിർദ്ദേശം. പായം, വിളമന, കരിക്കോട്ടക്കരീ, അയ്യങ്കുന്ന് വില്ലേജുകളിൽ തുടര്‍ച്ചയായുള്ള മഴ കാരണം വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.
There is suspicion of a landslide in the Aralam forest.