ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലുംവയനാട് ജില്ലയിലെ ട്യൂഷൻ സെന്ററുകൾക്കും, മതപഠന ക്ലാസുകൾക്കും, സ്പെഷ്യൽ ക്ലാസുകൾക്കും നാളെ (27/07/2025, ഞായർ) ന് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തമാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ. തവിഞ്ഞാൽ പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോ എന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫയർഫോഴ്സിനും പോലീസിനും വിവരം നൽകി. വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്നാണ് സൂചന.
Heavy Rain: Severe Alert in Wayanad District