കണിച്ചാർ : നാഷണൽ എക്സ് സർവീസ്മാൻ കോഡിനേഷൻ കമ്മിറ്റി കണിച്ചാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണിച്ചാർ പഞ്ചായത്ത് ഹാളിൽ കാർഗിൽ വിജയദിവസ ഘോഷം നടത്തി, രാവിലെ 11 മണിക്ക് അമർജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു, യൂണിറ്റ് പ്രസിഡണ്ട് ജിനിൽ.എ.ജെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി ശ്രീ രാജു ജോസഫ് സ്വാഗതം പറഞ്ഞു,
പഞ്ചായത്ത് പ്രസിഡണ്ട് ആന്റണീസ് സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു, ലെഫ്റ്റനന്റ് കേണൽ വി ഡി ചാക്കോ(OIC കൽപ്പറ്റ) മുഖ്യപ്രഭാഷണം നടത്തി, ഈ യോഗത്തിൽ കേളകം SI കിരൺ, വാർഡ് മെമ്പർ സുരേഖ സജി എന്നിവർ ആശംസകൾ അറിയിച്ചു. ഇടത്തൊട്ടി ഡിപ്പോൾ കോളേജിലെ എൻസിസി കഡിറ്റുകളും ഹരിതകർമ സേനാംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും മീറ്റിങ്ങിൽ പങ്കെടുത്തു,

കാണിച്ചർ യൂണിറ്റ് യോഗത്തിൽവെച്ച് ഹരിത കർമ്മ സേനാംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു, യോഗത്തിൽ പ്രിയേഷ് ദേശഭക്തിഗാനം ആലപിച്ച, ജില്ലാ ഭാരവാഹി ജോർജ് ജോസഫ് നന്ദി പറഞ്ഞു, ദേശീയ ഗാനാലപത്തോടുകൂടി യോഗം സമാപിച്ചു.
Kanichar