മിഥുന്റെ മരണത്തിൽ നടപടി: തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

മിഥുന്റെ മരണത്തിൽ നടപടി: തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു
Jul 26, 2025 12:14 PM | By sukanya

തിരുവനന്തപുരം: കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. 

സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് മുഖം നോക്കാതെയുള്ള നടപടികളിലേക്ക് എത്തിയത്.

കഴിഞ്ഞ ജൂലൈ 17ന് രാവിലെയാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുൻ, സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുമ്പോൾ, വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

Thiruvanaththapuram

Next TV

Related Stories
കണ്ണൂർ  ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 07:01 PM

കണ്ണൂർ ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

Jul 26, 2025 04:58 PM

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ...

Read More >>
കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

Jul 26, 2025 04:08 PM

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത...

Read More >>
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

Jul 26, 2025 03:46 PM

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ...

Read More >>
കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

Jul 26, 2025 03:31 PM

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ...

Read More >>
Top Stories

News Roundup

//Truevisionall