തിരുവനന്തപുരം: ചേലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സർക്കാർ നടപടി. മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരേ കടുത്ത നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. സ്കൂളിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. മിഥുന്റെ മരണത്തില്‍ മാനേജര്‍ തുളസീധരന്‍പിള്ള നല്കിയ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
മാനേജറെ പുറത്താക്കിയതായും കൊല്ലം ഡിഡിഇയ്ക്കാണ് സ്കൂളിന്റെ താത്ക്കാലിക ചുമതല നൽകിയതായും മന്ത്രി അറിയിച്ചു. പുതിയ മാനേജറെ നിയമിക്കുന്നത് വരെയാണ് ചുമതല നല്‍കിയിരിക്കുന്നത്. മിഥുന് കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

The government has taken over the management of school