മാലൂർ: പഞ്ചായത്തിലെ മുഴുവൻ ജല സ്രോതസ്സുകളുടെ പഠനവും ശുചീകരണവും നടത്തുന്നതിനായി വാർഡ് തല ജലസമിതിക്കുള്ള പരിശീലനം നൽകി. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഹൈമാവധി അധ്യക്ഷത വഹിച്ചു.
പതിനഞ്ചു വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപെട്ട എഴുപത്തിയഞ്ചോളം അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ആദ്യഘട്ടത്തിൽ ഒരാഴ്ചക്കകം മുഴുവൻ തോടുകളും സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കും തുടർന്നു വാർഡ് തലത്തിൽ ജലസഭ ചേരും തുടർന്നു ജനകീയ തോട് ശുചീകരണം നടത്തും. പഞ്ചായത്തിലെ മുഴുവൻ ജല സ്രോതസ്സുകളുടെ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യും. സർവ്വെയിൽ കണ്ടെത്തിയ വിവരങ്ങൾ തോട്സഭയിൽ ചർച്ച ചെയ്തു. കയ്യേറ്റങ്ങളും മലിനീകരണവും ഉണ്ടെങ്കിൽ സർക്കാർ മിഷനുകളുടെ സഹായത്തോടെ പരിഹരിക്കും.
വൈസ് പ്രസിഡന്റ് ചമ്പാടൻ ജനാർദ്ദനൻ, ആസൂത്രണസമിതി ഉപ അധ്യക്ഷൻ ടി നാരായണൻ, സ്ഥിരം സമിതി അധ്യക്ഷ രേഷ്മ സജീവൻ തുടങ്ങിയവർ സംസാരിച്ചു. നവകേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, കില റിസോഴ്സ് പേഴ്സൺ ഗംഗാധരൻ മാസ്റ്റർ ക്ളാസുകൾ നൽകി. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ യോഗത്തിൽ സ്വാഗതം പറഞ്ഞു.
Maloor gramapanjayath