മണത്തണ: അകാലത്തിൽ വിട പറഞ്ഞ മണത്തണയിലെ കെ അനിൽ കുമാറിനെ അനുസ്മരിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തു ചേർന്നു. മണത്തണ പഴശ്ശി സ്‌ക്വയറിൽ ആണ് അനുസ്മരണ കൂട്ടായ്മ നടന്നത്.
യോഗത്തിൽ സംസാരിച്ച ഓരോരുത്തരും അനിൽകുമാറിന്റെ ജീവിതവും വ്യക്തി ബന്ധങ്ങളും ഔദ്യോഗിക പ്രവർത്തനങ്ങളും ഓർത്തെടുത്തു. മണത്തണ സൗപർണികയുടെയും ,രംഗഭാരതിയുടെയും അനാമയയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
അനിൽകുമാറിൻ്റെ ഓർമകൾ തുടിച്ചു നിന്ന സമ്മേളനത്തിൽ രാജേഷ്മണത്തണസ്വാഗതം പറഞ്ഞു. എൻ ബി ജയലാൽ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ കെ ദിവാകരൻ മാസ്റ്റർ, കെ ,വിനോദ് കുമാർ, കെ, പി സുരേഷ് കുമാർ, ടി, വിജയൻ, എം സുനിൽകുമാർ, എം ആർ വിജയൻ, പി പി മാധവൻ , ബിനേഷ് നാമത്ത്, കെ കെ രാജ്കുമാർ,പി എസ് ശിവദാസൻ, ഷിജിത്ത് വായന്നൂർ, കെ.അജിത്കുമാർ, മുരളി തുടങ്ങിയവർ അനിൽകുമാറിനെ അനുസ്മരിച്ചു.
Anilkumar anusmaranam