മാലൂർ: മാലൂർ പഞ്ചായത്തിലെ കുണ്ടേരി പൊയിലിൽ ഇടിമിന്നലിൽ വൻ നാശനഷ്ടം. ഏതാനും വീടുകൾക്കും, വൈദ്യുതോപകരണങ്ങൾക്കും, തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾക്കും ഇടിമിന്നലിൽ കേടുപറ്റിയിട്ടുണ്ട്.
നിധിൻ നിവാസിൽ മുള്ളേറ രാജുവിന്റെ വീടിന് ഇടിമിന്നലിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിൻ്റെ അടുക്കള ഭാഗത്തേയും, ഓഫീസ് റൂമിൻ്റെയും ചുവരുകൾ ശക്തമായ ഇടിയിൽ തകർന്നു. അതോടൊപ്പം മെയിൻ സ്വിച്ച് ഉൾപ്പെടെയുള്ള വയറിങ്ങും കത്തിനശിച്ചു. ടി വി ഉൾപ്പെടെയുള്ള ഇലട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഓട് പാകിയ വീടിൻ്റെ ഓട് ഉൾപ്പെടെയും തകർന്നിട്ടുണ്ട്. വീട്ടിലേക്കുള്ള സർവീസ് വയർ കത്തി ഓട്ടോറിക്ഷയിൽ പതിച്ചതിനെ തുടർന്ന് ഓട്ടോവിനും കേട് പറ്റിയിട്ടുണ്ട്. തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിച്ചിട്ടുണ്ട്. വൻ നാശനഷ്ടമാണ് സംഭവിച്ചതെന്ന് മുള്ളോറ രാജു പറഞ്ഞു.
കുണ്ടേരിപ്പൊയിലെ കിഴക്കേ കരമ്മൽ സി. വി ജനീഷ് ഉൾപ്പെടെയുള്ളവരുടെ വീട്ട് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. അഞ്ചോളം വീടുകളിലെ ഇലട്രിക് ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. മാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഹൈമാവതി, വാർഡ് മെമ്പർ രേഷ്മ സജീവൻ ഉൾപ്പെടെയുള്ളവർ നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ചു. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വാർഡ് മെമ്പർ പറഞ്ഞു. നാശനഷ്ടം സംബന്ധിച്ച് പഞ്ചായത്ത്,റവന്യു അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Heavy damage due to thunderstorm in Malur panchayath