---
title: "കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷന്റെ ഭാഗമായിപൊതു സമ്മേളനം സംഘടിപ്പിച്ചു "
english_title: "Kerala private primery headmasters association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41051/kerala-private-primery-headmasters-association"
published_at: "2022-05-06T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62749afd2811a_Picsart_22-05-06_09-19-58-859.jpg"
keywords: []
---

# കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷന്റെ ഭാഗമായിപൊതു സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** കൂത്തുപറമ്പ്: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ 56 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളനം സംഘടിപ്പിച്ചു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

കൂത്തുപറമ്പ്: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ 56 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളനം സംഘടിപ്പിച്ചു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു.

മൂന്ന് ദിവസങ്ങളിലായി കൂത്തുപറമ്പിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പൊതു സമ്മേളനം നടന്നത്.  തുടർന്ന് നടന്ന വിദ്യാഭ്യാസ സാംസ്ക്കാരിക സമ്മേളനം കെ.പി.മോഹനൻ എം എൽ .എ യും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ മുഖ്യാതിഥിയായിരുന്നു. പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവയും നടന്നിരുന്നു.

പൊതുസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി സുനിൽകുമാർ, കെ ശ്രീധരൻ , സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി അബ്ദുൽസലാം , എം ഐ അജികുമാർ, അസോസിയേറ്റ് എഡിറ്റർ എസ് നാഗദാസ്, കെ പി എച് എ മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പുരുഷോത്തമൻ, അസിസ്റ്റന്റ് സെക്രട്ടറി പി പി ലേഖ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41051/kerala-private-primery-headmasters-association)