മണത്തണ : നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. കൊട്ടിയൂരിൽ ഇന്നാണ് നെയ്യാട്ടം. വൈശാഖ മഹോൽസവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് നെയ്യാട്ടം. അർദ്ധരാത്രിയോടെയാണ് അക്കരെ സന്നിധാനത്ത് നെയ്യാട്ടം നടക്കുക.
വില്ലിപ്പാലൻ കുറുപ്പിൻ്റെയും, തമ്മേങ്ങാടൻ നമ്പ്യാരുടെയും നേതൃത്ത്വത്തിൽ എഴുന്നള്ളിച്ച് കൊണ്ടുവരുന്ന നെയ്യമൃത് കലശപാത്രങ്ങൾ ഇന്നലെയോടെ മണത്തണ ചപ്പാരം ഭഗവതീ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇന്ന് ഉച്ചയോടെ കൊട്ടിയൂരിൽ എത്തി ചേരുന്ന നെയ്യമൃത് കലശപാത്രവും നെയ്യ് കിണ്ടികളും മുതിരേരിവാൾ വരവിന് ശേഷമാണ് അക്കരെ സന്നിധാനത്ത് പ്രവേശിക്കുക. തുടർന്ന് മണിത്തറയിൽ സ്വയംഭൂ ശില സ്ഥിതി ചെയ്യുന്ന നാളം തുറന്ന് നെയ്യാട്ടം നടക്കും.
Neyyamrut bowls left Manathana to Kottiyoor