കേളകം: മഞ്ഞളാംപുറം യു പി സ്കൂളിൽ വായനദിന ആഘോഷത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ പ്രധാന അധ്യാപിക റോസമ്മ പി. ഡി മുഖ്യ സന്ദേശവും അധ്യാപക പ്രതിനിധി ഷെർലി ടീച്ചർ ആശംസകളും അർപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനദിന പ്രതിജ്ഞ, കവിത, പ്രസംഗം വായനാദിന മഹത്വവചനങ്ങൾ വായനാദിന കുറിപ്പ് എന്നീ പരിപാടികൾ അവതരിപ്പിച്ചു.
വായനാദിന പ്രാധാന്യത്തെ ഉണർത്തുന്ന വിധം പ്ലക്കാർഡ്,പോസ്റ്റർ എന്നിവ കൈകളിലേന്തി കുട്ടികൾ അസംബ്ലിയിൽ അണിചേർന്നു. ഒപ്പം കുട്ടികളിൽ വായനയുടെ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള അക്ഷരമരം പ്രദർശിപ്പിച്ചു. വായന മാസാചരണ വുമായി ബന്ധപ്പെട്ട ഗ്രന്ഥശാല സന്ദർശനം,വായനദിന ക്വിസ്,കവിത രചന പോസ്റ്റർ,രചന കഥാരചന എന്നിവ അടുത്ത ദിവസങ്ങളിലായി നടക്കും
The reading day celebration started at Manjalampuram UP School