---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണ ശബളമായ ചടങ്ങുകളോടെ സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷം ആചരിച്ചു"
english_title: "Kelakam st thomas Hss school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/61765/kelakam-st-thomas-hss-school"
published_at: "2022-08-15T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9f1ab88529_Picsart_22-08-15_12-41-08-902.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണ ശബളമായ ചടങ്ങുകളോടെ സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷം ആചരിച്ചു

> **Lead Summary:** **കേളകം: **സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 76ാം സ്വാതന്ത്ര്യദിനവും ആസാദി കാ അമൃത് മഹോത്സവിന്‍റെ സമാപനവും വർണ്ണാഭമായ ചടങ്ങുകളോടെ ആചരിച്ചു. സ്കൂളിൽ നടന്ന പതാക ഉയർത്തൽ ചടങ്ങുകൾക്ക് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, റെഡ്ക്രോസ്, എന്‍ എസ് എസ് തുടങ്ങിയ സന്നദ്ധസംഘടനകൾ നേതൃത്വം നൽകി.

## Article Content

**കേളകം: **സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിന്റെ 76ാം സ്വാതന്ത്ര്യദിനവും ആസാദി കാ അമൃത് മഹോത്സവിന്‍റെ സമാപനവും വർണ്ണാഭമായ ചടങ്ങുകളോടെ ആചരിച്ചു. സ്കൂളിൽ നടന്ന പതാക ഉയർത്തൽ ചടങ്ങുകൾക്ക് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, റെഡ്ക്രോസ്, എന്‍ എസ് എസ് തുടങ്ങിയ സന്നദ്ധസംഘടനകൾ നേതൃത്വം നൽകി.

സ്കൂൾ പ്രിൻസിപ്പാൾ ഗീവർഗീസ് എന്‍ ഐ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി, സ്കൂൾ മാനേജർ ഫാ. ബിനു ജോസഫ്, ഹെഡ്മാസ്റ്റർ എം വി മാത്യു എന്നിവർ സംസാരിച്ചു. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേളകം ടൗണിലേക്ക് വർണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു.

ഭാരതാംബയായും സ്വാതന്ത്ര്യസമര സേനാനികളായും ഭാരതത്തിന്‍റെ സംസ്കാരത്തെ വിളിച്ചോതുന്ന വിവിധ വേഷങ്ങളായും കുട്ടികൾ അണിനിരന്നു. കേളകം ബസ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഘോഷയാത്രയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന്, ദേശഭക്തിഗാനമത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. റിട്ടയേഡ് നായിബ് സുബൈദാർ സത്യന്‍ ഇ എസ് സ്വാതന്ത്ര്യദിനസന്ദേശം നൽകി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം വാര്‍ഡ് മെമ്പര്‍ സുനിത രാജു വിതരണം ചെയ്തു. സ്കൂളിൽ പായസവിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/61765/kelakam-st-thomas-hss-school)