കണിച്ചാർ: കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അക്ഷയ കേരളം പരിപാടിയോടനുബന്ധിച്ച് 'ചുമ്മാ ചുമയ്ക്കുന്നവരെ' പരിശോധിച്ച് അസുഖമുള്ളവരെ കണ്ടെത്തി. വീടുകളിൽ സന്ദർശനം നടത്തി രോഗികളെ കണ്ടെത്തിയ ആശ പ്രവർത്തകർക്കും രോഗികൾക്കുമാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. 50 പേരെ പരിശോധനയ്ക്ക് അയച്ചപ്പോൾ തന്നെ ഒരു രോഗിയെ കണ്ടെത്തുവാൻ സാധിച്ചു.ഇവർക്ക് സൗജന്യ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വീടുകളിൽ ആശാ പ്രവർത്തകർ എത്തിച്ചേരും. ഈ പദ്ധതിയെ പറ്റിയറിഞ്ഞ് കൂടൂതൽ ആളുകൾ കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുന്നുണ്ടെന്ന് ഈ പരിപാടിക്ക് നേതൃത്വം നൽകുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ അറിയിച്ചു. സമ്മാന വിതരണം ഉൽഘാടനം ഗ്രാമ പഞ്ചായത്ത് ആരോഗ്യ കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ സുരഭി, സുരേഖ തുടങ്ങിയവർ ആശംസകൾ നേർന്നു. ജെ.എച്ച്.ഐമാരായ ഷൈനേഷ്, സുനിൽ, സന്തോഷ്, നവീന എന്നിവരാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
getting gifts for those who cough.